Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dileep Case

ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ചാ​ൽ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കും; ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് ഭീ​ഷ​ണി

കൊ​ച്ചി: ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ച​തി​ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ദി​ലീ​പി​നെ​തി​രെ ഇ​നി സം​സാ​രി​ച്ചാ​ൽ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ വി​ധി വ​ന്ന ശേ​ഷ​മു​ള്ള ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ഭീ​ഷ​ണി. മു​മ്പും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി ല​ഭി​ച്ച​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി​യി​ൽ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ ഫോ​ൺ ന​മ്പ​ർ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

 

Kerala

ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞെന്ന പ്രചരണം തെറ്റ്: അതിജീവിതയുടെ അഭിഭാഷക

കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ചിലയാളുകള്‍ ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവുണമില്ലെന്നും അഡ്വ. ടി.ബി. മിനി വ്യക്തമാക്കി.

താന്‍ പറഞ്ഞതില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ഇയാള്‍ ചെയ്ത തെറ്റിന്‍റെ ആഴവും അപമാനവും പറഞ്ഞതിന്‍റെ തുടര്‍ച്ചയായാണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തിയെടുത്ത് അര്‍മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തീയതിക്കു ശേഷം നമ്മള്‍ വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിപ്പിക്കുമ്പോഴത് 'ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.

താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിലപ്പുറം തന്‍റെ സഹോദരിയാണ് എന്നു കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ല. കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിനു പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്. കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നു വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12 ന് വിധിക്കും.

 

Kerala

90 ദി​വ​സം ജ​യ​ലി​ലി​ട്ടു, ആ​ര് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കും, സ​ർ​ക്കാ​രും പോ​ലീ​സും ഉ​ത്ത​രം പ​റ​യ​ണം: സു​രേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ദി​ലീ​പി​നെ 90 ദി​വ​സം ജ​യി​ലി​ലി​ട്ടു​വെ​ന്നും ഇ​തി​നൊ​ക്കെ ആ​ര് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​മെ​ന്നും സ​ര്‍​ക്കാ​റും പോ​ലീ​സും ഇ​തി​ൽ ഉ​ത്ത​രം പ​റ​യേ​ണ്ട​തു​ണ്ടെ​ന്നും നി​ർ​മാ​താ​വ് സു​രേ​ഷ് കു​മാ​ർ.

ന​ല്ല പോ​ലീ​സു​കാ​രു​ണ്ട്, പ​ക്ഷെ പേ​ര് കി​ട്ടാ​ൻ വേ​ണ്ടി വൃ​ത്തി​കേ​ട് കാ​ണി​ക്കു​ന്ന​വ​രും ഉ​ണ്ട്. സ​ത്യ​മേ​വ ജ​യ​തേ, സ​ത്യം ജ​യി​ക്കും എ​ല്ലാ​യ്പ്പോ​ഴും. ഇ​ത് കു​റേ സി​നി​മാ​ക്കാ​രും പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടെ ഒ​രാ​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ്.

ദി​ലീ​പി​നെ ജ​യി​ലി​ൽ പോ​യി ക​ണ്ട​പ്പോ​ഴും ഞാ​നി​ത് പ​റ​ഞ്ഞ​താ​ണ്. ഇ​തി​നൊ​ക്കെ ആ​ര് ഉ​ത്ത​രം പ​റ​യും. ആ ​കു​ടും​ബം അ​നു​ഭ​വി​ച്ച ട്രോ​മ ഞ​ങ്ങ​ൾ​ക്ക​റി​യാം. ആ ​കു​ഞ്ഞി​നെ വ​രെ വേ​ട്ട​യാ​ടി. ആ ​കു​ട്ടി​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ പ​റ്റാ​തെ അ​വ​ളെ മ​ദ്രാ​സി​ൽ കൊ​ണ്ടു​പോ​യി താ​മ​സി​പ്പി​ക്കേ​ണ്ടി വ​ന്നു.

എ​ന്തെ​ങ്കി​ലും ഒ​രു തെ​ളി​വ് ഇ​വ​ര്‍​ക്ക് നി​ര​ത്താ​ൻ ക​ഴി​ഞ്ഞോ. ഏ​ത് കോ​ട​തി​യി​ൽ പോ​യാ​ലും കു​ഴ​പ്പ​മി​ല്ല. പ​ക്ഷെ ക​ഴി​ഞ്ഞ എ​ട്ട​ര വ​ര്‍​ഷം എ​ന്തൊ​രു വ​ലി​യ ഹ​രാ​സ്മെ​ന്‍റാ​ണ് അ​ദ്ദേ​ഹം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

എ​ത്ര കോ​ടി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന​ത്. ഈ ​കാ​ര്യ​ത്തി​ൽ വ​ലി​യൊ​രു ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട്. അ​ദേ​ഹം അ​ഗ്നി​ശു​ദ്ധി വ​രു​ത്തി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. വ​ല​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്.

ഞാ​ൻ അ​നി​യ​നെ പോ​ലെ കാ​ണു​ന്ന ആ​ളാ​ണ്. എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​ണ് ആ​ദ്യ​മാ​യി​ട്ട് ദി​ലീ​പ് വ​രു​ന്ന​ത്. വി​ഷ്ണു​ലോ​കം എ​ന്ന സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. അ​ന്ന് മു​ത​ൽ എ​നി​ക്ക് അ​റി​യാ​വു​ന്ന​താ​ണ് ദി​ലീ​പി​നെ എ​ന്നും സു​രേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Movies

എ​ട്ടു​വ​ർ​ഷ​ത്തെ പോ​രാ​ട്ടം; ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ന​ടി

ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി ന​ട​പ​ടി​യി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് അ​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി വ്യക്തമാക്കി. അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വ​നി​താ ജ​ഡ്ജി​യെ​ത്ത​ന്നെ കോ​ട​തി വി​ചാ​ര​ണ​യ്ക്കു നി​യോ​ഗി​ച്ച​ത്. സാ​ക്ഷി​വി​സ്താ​രം തു​ട​ങ്ങി എ​ട്ടാം മാ​സം ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചു.

ദി​ലീ​പ് കോ​ട​തി​ക​ളെ സ​മീ​പി​ച്ച​പ്പോ​ഴെ​ല്ലാം ത​ട​സ​ഹ​ര്‍​ജി​യു​മാ​യി അ​തി​ജീ​വി​ത​യു​മെ​ത്തി. മെ​മ്മ​റി കാ​ർ​ഡി​ന്‍റെ ഹാ​ഷ് വാ​ല്യു മാ​റി​യ​തി​ല്‍ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ഇ​ട​പെ​ട​ലി​ലാ​ണ് കേ​സ് ആ​ദ്യം പ​രി​ഗ​ണി​ച്ച ജി​ല്ലാ ജ​ഡ്ജി​പോ​ലും സം​ശ​യ​നി​ഴ​ലി​ലാ​യ​ത്.

ഒ​ടു​വി​ല്‍ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ മെ​മ്മ​റി കാ​ര്‍​ഡ് മൂ​ന്നു ത​വ​ണ തു​റ​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് മേ​ല്‍​ക്കോ​ട​തി​ക​ള്‍ നി​ര​സി​ച്ച​തോ​ടെ ത​ന്‍റെ സ്വ​കാ​ര്യ​ത​യ്ക്കു ഭീ​ഷ​ണി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്‌​ട്ര​പ​തി​ക്കു ക​ത്ത​യ​യ്ക്കാ​നും അ​വ​ർ ത​യാ​റാ​യി.

ദി​ലീ​പി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ‍ മു​ന്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യും ന​ടി ന​ല്‍​കി.

അ​ഞ്ചു ത​വ​ണ​യാ​ണ് കേ​സി​ല്‍ വി​ചാ​ര​ണ നീ​ട്ടി​വ​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു വി​ചാ​ര​ണ നീ​ണ്ട​തും ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ലു​ള്ള തു​ട​ര​ന്വേ​ഷ​ണ​വു​മെ​ല്ലാം കാ​ര​ണ​മാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ ഇ​ട​യ്ക്കു​വ​ച്ച് ഒ​ഴി​വാ​യ​തും മൂ​ന്നാ​മ​ത്തെ​യാ​ള്‍​ക്കാ​യു​ള്ള കാ​ത്തി​രി​പ്പു​മെ​ല്ലാം വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ വൈ​കി​ച്ചു.

Latest News

Corehub Up